Latest Videos

Covid 19 : കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം, സന്ദർശനം കൊവിഡും ഒമിക്രോണും കൂടിയ സംസ്ഥാനങ്ങളിൽ

By Web TeamFirst Published Dec 25, 2021, 11:27 AM IST
Highlights

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും

ദില്ലി: രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ  സംസ്ഥാനങ്ങളിലേക്കുമാണ്  കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദർശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും.

കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോൺ ഭിതി കൂടി ഉടലെടുത്തതിനാൽ കേന്ദ്രം കൂടുതൽ നിരീക്ഷണവും പരിശോഘനയും വേണമെന്ന് സംസ്ഥാനങ്ങൾക്ക്  നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദവസം വിശദീകരിച്ചത്. ഇതിൽ  9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ്  5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

പിപിഇ കിറ്റിന് അധിക വില, കെകെ ശൈലജയുടെ വാദം പൊളിയുന്നു, തെളിവ് വിവരാവകാശ രേഖകള്‍

അതേ സമയം രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു. ഒമിക്രോൺ വേഗത്തിൽ പടരുന്നതിനാൽ സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.മഹാരാഷ്ട്രയിൽ സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരട്ടിയാകാൻ ഒന്നര മുതൽ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 

യുകെയില്‍ ആശങ്കയാകുന്നത് 'ഡെല്‍മിക്രോണ്‍'; മുന്നറിയിപ്പുമായി വിദഗ്ധര്‍

click me!