സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന് ആരോപണം; പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘടനകള്‍

By Web TeamFirst Published Dec 25, 2021, 10:05 AM IST
Highlights

23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്ക് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്‍റെ വേഷമണിയിച്ചതിന്‍റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ്  ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്ക് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്‍റെ വേഷമണിയിച്ചതിന്‍റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സ്കൂളിലേക്കെത്തിയ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ജീവനക്കാരുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. നിങ്ങള്‍ കുട്ടികളെ മതം മാറ്റുകയാണോ? സ്കൂളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികളുടെ എണ്ണമെന്ത്രയാണ് എന്നെല്ലാം തിരക്കി സ്കൂള്‍ ജീവനക്കാരോടെ ആക്രോശിക്കുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതത്തിന്‍റെ പേരിലുള്ള വ്യത്യാസം കാണാറില്ലെന്ന അധ്യാപികമാരുടെ മറുപടിയില്‍ തൃപ്തരാവാതെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു.  കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവവും നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിക്ക് നേരെയും കഴിഞ്ഞ ദീവസം ആക്രമണം നടന്നിരുന്നു. 

കര്‍ണാടകയില്‍ ആരാധനാലയം ആക്രമിച്ചു; സെന്‍റ് ആന്‍റണീസ് കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു

കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകള്‍ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ആരാണ് ആക്രമണത്തിന് പിന്നിലെന്നതില്‍ പൊലീസിന് സൂചന ലഭിച്ചിട്ടില്ല. 

മതപരിവർത്തന നിരോധനബില്ല് പാസാക്കി കർണാടക

പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലും കർണാടക മതപരിവർത്തന നിരോധനബില്ല്  പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്. മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ബില്ലുമായി സർക്കാർ മുന്നോട്ട് പോയത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധങ്ങളും അവ‍ർ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന മുന്നറിയിപ്പ് ബെംഗ്ലൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാ‍ഡോ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ത്രീകള്‍, ദളിതര്‍, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുമെന്നും ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാട്ടിയിരുന്നു. 

click me!