
ബംഗളൂരു: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ തിളച്ച പാലുള്ള പാത്രത്തില്‍ വീണ് കുഞ്ഞിന് ദാരുണാന്ത്യം.ഒന്നര വയസുള്ള കുഞ്ഞാണ് അനന്തപൂരിൽ സ്കൂളിൽ മരിച്ചത്. കുഞ്ഞിന്റെ അമ്മ സ്കൂളിലെ പാചക തൊഴിലാളിയാണ്. കുഞ്ഞുമായാണ് ഇവർ സ്കൂളിൽ വരാറുള്ളത്. കുട്ടി കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള പാൽ നിറച്ച പാത്രത്തിൽ വീഴുകയായിരുന്നു. സ്കൂളിലെ കുട്ടികൾക്ക് കൊടുക്കാൻ തണുക്കാൻ വച്ചതായിരുന്നു പാൽ. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.