
ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്നസംഭവത്തിൽ, രണ്ടാം പ്രതി അറസ്റ്റിലായി. മുൻ വൈരാഗ്യമാണ്കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി
നാടിനെ നടുക്കിയ കൂട്ടകൊലയ്ക്ക് കാരണം ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിലെ പക. തിരുപ്പൂർ പല്ലാടം സ്വദേശിയായ സെന്തിൽ കുമാർ നടത്തിയിരുന്ന കടയിൽ സഹായി ആയിരുന്നു വെങ്കിട്ടേഷ്. എന്നാല്‍ കണക്കിൽ തിരിമറി കാണിച്ചതിനു വെങ്കിടീഷിനെ അടുത്തിടെ കടയില്‍ നിന്ന് പുറത്താക്കി. പ്രകോപനംഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വെങ്കിട്ടേഷ് മറ്റു മൂന്നു പേരെയും കൂട്ടി കഴിഞ്ഞ ദിവസം രാത്രി സെന്തിലിന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ മദ്യപാനം തുടങ്ങി;
മദ്യലഹരിയിൽ ബഹളം വെക്കുന്നത് ചോദ്യം ചെയ്ത സെന്തിലിനെ അരിവാൾ കൊണ്ട് വെട്ടി വീഴ്ത്തിയ സംഘം നിലവിളി കേട്ടു ഓടിയെത്തിയ മറ്റ് കുടുംബാംഗങ്ങളെയും ആക്രമിച്ചു. ബിജെപി പ്രവാർത്തകൻ കൂടിയായ മോഹൻരാജ്, അമ്മ പുഷ്പാവതി എന്നിവർ തലക്ഷണം മരിച്ചു. അയൽക്കാർ ഓടിയെത്തുമ്പോഴേക്കും കടന്നു കളഞ്ഞ സംഘത്തിലുണ്ടായരുന്ന രണ്ടാം പ്രതി ചെലമുത്തുവിനെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തത്. മുഖ്യപ്രതി വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്തു ക്രമസമാധാന നില തകർന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. സംസ്ഥാനം അഴിമതി നിറഞ്ഞ കുടുംബ വാഴ്ചയുടെ തിക്തഫലം സംസ്ഥാനം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam