ദില്ലിയിൽ ജയ്ഷെ ഭീകരൻ പിടിയിൽ; അറസ്റ്റിലായത് പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകരിൽ ഒരാൾ

Published : Mar 22, 2019, 12:59 PM IST
ദില്ലിയിൽ ജയ്ഷെ ഭീകരൻ പിടിയിൽ; അറസ്റ്റിലായത് പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകരിൽ ഒരാൾ

Synopsis

ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദസിർ ഖാന്‍റെ പ്രധാന സഹായിയാണ് ദില്ലി പൊലീസിന്‍റെ പിടിയിലായത്. 

ദില്ലി: ജയ്ഷെ മുഹമ്മദ് ഭീകരൻ സജ്ജാദ് ഖാൻ ദില്ലിയിൽ അറസ്റ്റിലായി. ഇന്നലെ രാത്രി ദില്ലി പൊലീസാണ് സജ്ജാദ് ഖാനെ പിടികൂടിയത്. പുൽവാമ ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സജ്ജാദിന്‍റേതാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുദ്ദസിർ ഖാന്‍റെ പ്രധാന സഹായിയാണ് ഇയാളെന്നാണ് ദില്ലി പൊലീസ് പറയുന്നത്. 

മുദ്ദാസിർ ഖാൻ നേരത്തെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കശ്മീരിൽ വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ദില്ലിയിൽ സ്ലീപ്പർ സെൽ  സ്ഥാപിക്കാൻ മുദ്ദസിർ ഖാൻ സജ്ജാദിനെ ചുമതലപ്പെടുത്തിയുരന്നതായാണ് വിവരം. സജ്ജാദ് പിടിയാലായതോടെ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേതനെ തള്ളിയിട്ട് കൊന്നതാര്? തെളിവില്ലെന്ന് പൊലീസ്, സിയ ​ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യം
മുംബൈയിൽ കനത്ത മഴ; റോഡുകളിൽ വൻ ​ഗതാ​ഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര; നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത