ധാരാവിയില്‍ നാലാം മരണം; രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നു, കൊവിഡ് ആശങ്ക അകലാതെ മഹാരാഷ്ട്ര

By Web TeamFirst Published Apr 11, 2020, 3:58 PM IST
Highlights

മഹാരാഷ്ട്രയിലെ വര്‍ധിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ആയിരം കടന്നു. 

മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. ഇതോടെ ഇവിടെ മാത്രം നാലുപേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. മഹാരാഷ്ട്രയിലെ വര്‍ധിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. 24 മണിക്കൂറിനിടെ 200 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ആയിരം കടന്നു. 

നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ എപിഎംസി മാർക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ അടച്ച് പൂട്ടി. ധാരാവിയിലടക്കം രോഗം പടരുന്ന ഇടകളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചു. ഇതോടെ ജനജീവിതം കൂടുതൽ ദുസഹമായി. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ സെൻട്രലിലെ നാല് ആശുപത്രികളാണ് അടഞ്ഞ് കിടക്കുന്നത്. 

ആരോഗ്യപ്രവർത്തകരുടെ കുറവ് പരിഹരിക്കാൻ വിരമിച്ച ഡോക്ടർമാരുടേയും നഴ്സ്മാരുടേയും സന്നദ്ധ സേവനം സർക്കാർ തേടിയിരുന്നു. 9000 പേരാണ് ആദ്യ ദിനം മുന്നോട്ട് വന്നത്. നാട്ടിലേക്ക് പോവണമെന്നും മുടങ്ങിയ ശമ്പളം ഉടൻ കിട്ടണമെന്നും ആവശ്യപ്പെട്ട്  ഗുജറാത്തിലെ സൂറത്തിൽ അതിഥി തൊഴിലാളികൾ തെരുവിലിറങ്ങി. തുണിമിൽ ഫാക്ടറികളിൽ ജോലിചെയ്യുന്നവരാണ് ഇവർ. 

click me!