Latest Videos

കൊവിഡ്: സുപ്രീംകോടതിയുടെ വേനലവധി റദ്ദാക്കണമെന്ന് ബാർ അസോസിയേഷന്റെ പ്രമേയം

By Web TeamFirst Published Apr 11, 2020, 3:50 PM IST
Highlights

കൊവിഡ് 19 പടരുന്നതിനാൽ കോടതി അടച്ചിട്ട പശ്ചാത്തലത്തിലാണ് പ്രമേയം. മെയ് 16 മുതൽ ജൂലൈ അഞ്ച് വരെയാണ് വേനൽ അവധി. 

ദില്ലി: സുപ്രീംകോടതിയുടെ വേനൽ അവധി റദ്ദാക്കണം എന്ന് ബാർ അസോസിയേഷന്റെ പ്രമേയം. കൊവിഡ് 19 പടരുന്നതിനാൽ കോടതി അടച്ചിട്ട പശ്ചാത്തലത്തിലാണ് പ്രമേയം. മെയ് 16 മുതൽ ജൂലൈ അഞ്ച് വരെയാണ് വേനൽ അവധി. 

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മാർച്ച് 23ന് സുപ്രീംകോടതി ഭാഗികമായി അടച്ചിരുന്നു. കോടതിയിൽ അത്യാവശ്യ കേസുകൾ മാത്രമാണ് ഇപ്പോൾ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ചേർന്ന ജഡ്ജിമാരുടെ യോഗത്തിലാണ് സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. 

Read Also: ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും..

സുപ്രീംകോടതി കെട്ടിടം ഇപ്പോൾ ആഴ്ച്ചയിൽ ഒരിക്കൽ മാത്രമാണ് തുറക്കുന്നത്. ജഡ്ജിമാരും അഭിഭാഷകരും അവരവരുടെ വീടുകളിൽ തന്നെയാണുള്ളത്. അത്യവശ്യ കേസുകൾ ഉണ്ടെങ്കിൽ അത് രജിസ്ട്രാറെ അറിയിച്ചാൽ വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം വഴി ജഡ്ജിമാര്‍ കേൾക്കും. ഏപ്രിൽ നാല് വരെ കോടതിയിൽ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റിക്കോഡ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് കോടതി ഭാഗികമായി അടച്ചുകൊണ്ടുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് ഇറക്കിയത്.

Read Also: ഡോക്ടറെ കാണാൻ പോകുന്നതിൽ തടസ്സമില്ല, ക്യത്യമായ രേഖകളുണ്ടെങ്കിൽ തടയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ...

 

click me!