ദില്ലി മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍,ജയിലില്‍ കഴിയുന്ന സിസോദിയയെ ഇന്ന് ഇഡി ചോദ്യം ചെയ്യും

Published : Mar 07, 2023, 10:47 AM ISTUpdated : Mar 07, 2023, 10:51 AM IST
ദില്ലി മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍,ജയിലില്‍ കഴിയുന്ന സിസോദിയയെ ഇന്ന് ഇഡി ചോദ്യം ചെയ്യും

Synopsis

.തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രന്‍ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.

ദില്ലി: മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍ .അരുൺ രാമചന്ദ്രന്‌ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്.സിബിഐ കേസില് പതിനാലാം പ്രതിയാണ് അരുൺ.നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായരും അറസ്റ്റിലായിരുന്നു.ജെയിലില് കഴിയുന്ന ദില്ലി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഇഡി ചോദ്യം ചെയ്യും, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

സിസോദിയ ജയിലിലേക്ക്; മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; മാധ്യമങ്ങൾ കേസിന് രാഷ്ട്രീയ നിറം നൽകുന്നെന്ന് സിബിഐ

മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്. 

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം: പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ പാര്‍ട്ടികൾ

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന