
കർണാടക: ഐഎൻഎസ് വിക്രമാദിത്യയിലുണ്ടായ തീ പിടുത്തം അണക്കാനുള്ള ശ്രമത്തിനിടെ നാവികന് മരിച്ചു. ലെഫ്നന്‍റ് കമാൻഡർ ഡി എസ് ചൗഹാനാണ് തീപിടുത്തതിൽ ജീവൻ നഷ്ടമായത്. തീ അണയക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ച് ബോധരഹിതനായ ചൗഹാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കർണാടകയിലെ കാർവാറർ ഹാർബറിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടുത്തമുണ്ടായത്. യുദ്ധക്കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് തീ അണച്ചുവെന്ന് നേവി അറിയിച്ചു. വിഷയത്തിൽ നേവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam