
ശ്രീനഗർ: നിയന്ത്രണരേഖയിലുണ്ടായ വെടിവെപ്പില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ കുപവാര സെക്ടറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് പാക്കിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പാക്കിസ്ഥാന്‍ സൈനികർക്ക് പരിക്കേറ്റുവെന്നാണ് വിവരം.
പാക്കിസ്ഥാന്‍ സൈന്യം വെടിനിർത്തല്‍ കരാർ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റത്. പാക് അധീന കാശ്മീരിലെ നീലം താഴ്വരയിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്കയക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം ശ്രമിക്കുകയാണെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam