ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു

Web Desk   | Asianet News
Published : Jun 18, 2020, 11:31 AM IST
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു

Synopsis

പ്രദേശത്തെ വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസും കരസേനയും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു.  ഇതിനിടെ തീവ്രവാദികൾ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു

അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന ഒരു തീവ്രവാദിയെ വധിച്ചു. അവന്തിപൊരയിലെ മീജ് പാന്പോറിൽ കഴിഞ്ഞ രാത്രിയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്തെ വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസും കരസേനയും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. 

ഇതിനിടെ തീവ്രവാദികൾ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ തീവ്രവാദികൾ വീടിനടുത്തുള്ള പള്ളിയിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദിയെ വധിച്ചത്. കൂടുതൽ തീവ്രവാദികളുടെ സാന്നിധ്യമുള്ളതിനാൽ സുരക്ഷ സേന തെരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച്ച ഷോപ്പിയാനിലെ തുർക്ക്വാങ്കിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സേന മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടുക്കുന്ന ക്രൂരത, ദമ്പതികളും ഇളയ മകളും ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; മൂത്ത മകളും ലിവ് ഇൻ പങ്കാളിയും ഒളിവിൽ
നിയമസഭയിൽ രാഷ്ട്രീയ മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി, നീറ്റ് അസമത്വം സൃഷ്ടിക്കുന്നു, ഭാഷാ നയത്തിൽ കേന്ദ്രത്തിനും വിമര്‍ശനം