ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി, 6 പേരെ രക്ഷപ്പെടുത്തി

Published : Jun 28, 2022, 04:53 PM IST
ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി, 6 പേരെ രക്ഷപ്പെടുത്തി

Synopsis

ഇടിച്ചിറക്കിയത് ഒഎൻജിസിയുടെ സാഗർ കിരൺ എന്ന റിഗിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് 2 പൈലറ്റുമാർ ഉൾപ്പെടെ 9 പേർ, 6 പേരെ രക്ഷപ്പെടുത്തി

മുംബൈ: മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ഒഎൻജിസി (ONGC) ഹെലികോപ്റ്റർ അറബിക്കടലിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാ‍ർ ഉൾപ്പെടെ 9 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 6 പേരെ രക്ഷപ്പെടുത്തിയതായി ഒഎൻജിസി അറിയിച്ചു. ഒഎൻജിസിയുടെ സാഗർ കിരൺ എന്ന റിഗിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗ് നടത്തിയത്. റിഗിൽ നിന്ന് ഒന്നര കിലോമീറ്റ‌ർ അകലെയായിരുന്നു സംഭവം. ഫ്ലോട്ടറുകളുടെ (floaters) സഹായത്തോടെയാണ് കടലിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.  റിഗിലുണ്ടായിരുന്ന ഒരു ബോട്ടാണ്  ഉടൻ രക്ഷാപ്രവർത്തനം നടത്തിയത്. ഓഫ് ഷോർ സപ്ലൈ വെസലായ മാൽവിയ 16, കോസ്റ്റ് ഗാർഡ് കപ്പൽ എന്നിവയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഒരാളെ ബോട്ടും 5 പേരെ മാൽവിയ 16 വെസ്സലുമാണ് രക്ഷപ്പെടുത്തിയത്. അപകടം ഉണ്ടായതിനെ തുടർന്ന്, അതുവഴി കടന്നുപോകുകയായിരുന്ന മാൽവിയ 16 വെസ്സലിനെ, അധികൃതർ രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കുകയായിരുന്നു. ഹെലികോപ്റ്റ‍ർ എമർജൻസി ലാൻഡിംഗ് നടത്താനിടയായ കാരണം വ്യക്തമായിട്ടില്ല.

6 ഒഎൻജിസി ജീവനക്കാരും ഒരു കരാറുകാരനും രണ്ട് പൈലറ്റുമാരും ആണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവ‍ർത്തനം തുടരുകയാണ്. നേവിയുമായും ഒഎൻജിസിയുമായും ചേർന്ന് തീരസംരക്ഷണ സേനയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് സർവേ ഫലം; ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും
കനിമൊഴി വഴി രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടു, വഴങ്ങാതെ സ്റ്റാലിൻ, ഗിരീഷ് ചോദാങ്കറിന് 'സീനിയോരിറ്റി' പോരെന്ന് ഡി.എം.കെ, സീറ്റ് ചർച്ച വഴിമുട്ടി