ഉള്ളിക്ക് 'പൊന്നുംവില'; ട്രക്കില്‍ കയറ്റി അയച്ച 22 ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ചു

By Web TeamFirst Published Nov 29, 2019, 9:43 AM IST
Highlights

ഉള്ളി വില കുതിച്ചുയരുമ്പോള്‍ ട്രക്കില്‍ കയറ്റി അയച്ച 22 ലക്ഷം രൂപ വിലമതിക്കുന്ന ഉള്ളി മോഷണം പോയി. 

ശിവപുരി: രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാള മോഷ്ടിച്ചു. 22 ലക്ഷം രൂപയുടെ സവാളയാണ് മോഷണം പോയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 

കയറ്റുമതി ചെയ്ത സവാള സമയപരിധി കഴിഞ്ഞിട്ടും ഗൊരഖ്പുരില്‍ എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സവാള മോഷണം പോയതായി അറിഞ്ഞത്. നവംബര്‍ 11- നാണ് സവാളയുമായി ട്രക്ക് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചത്. 22 -നാണ് ഗൊരഖ്പുരില്‍ ട്രക്ക് എത്തേണ്ടിയിരുന്നതെന്ന് മൊത്തക്കച്ചവടക്കാരനായ പ്രേം ചന്ദ് ശുക്ല പറഞ്ഞു. ഇയാളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ട്രക്ക് കണ്ടെത്തി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 
 

click me!