
തെലങ്കാന: കർണാടകയെ രക്ഷിക്കാൻ ഇനി ദൈവത്തിന് മാത്രമേ കഴിയൂ എന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ആശങ്കാകുലമായ പ്രതികരണം. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായുളള വിമര്‍ശനങ്ങള്‍ക്കുളള മറുപടിയായാണ് മന്ത്രിയുടെ വാക്കുകള്‍.
കൊവിഡ് രോഗികളുടെ എണ്ണം ഗുജറാത്തിനേക്കാൾ കൂടിയ സാഹചര്യമാണ് കർണാടകയിൽ. രോഗികളുടെ എണ്ണം പ്രതിദിനം 3000 ത്തിൽ കൂടുതലാകുന്ന അവസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നുണ്ട്. സെപ്റ്റംബറിന്റെ തുടക്കത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടക്കുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആരുടെയെങ്കിലും കൈകൊണ്ട് തടഞ്ഞു നിർത്താൻ കഴിയുന്നതല്ല കൊവിഡ് വ്യാപനമെന്നും അവരവർ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ആഗോള തലത്തിൽ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. എല്ലാവരുെ ജാഗ്രതയോടെ ഇരിക്കുക. ഭരിക്കുന്ന പാർട്ടിയെന്നോ പ്രതിപക്ഷമെന്നോ ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വൈറസ് വ്യാപിക്കുന്നുണ്ട്. മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam