ജമ്മു, ശ്രീന​ഗർ വിമാനത്താവളങ്ങൾ തുറക്കാൻ വൈകും, നിലവിൽ പ്രവർത്തനം പുനരാരംഭിച്ചത് 30 വിമാനത്താവളങ്ങളിൽ

Published : May 12, 2025, 02:32 PM IST
ജമ്മു, ശ്രീന​ഗർ വിമാനത്താവളങ്ങൾ തുറക്കാൻ വൈകും, നിലവിൽ പ്രവർത്തനം പുനരാരംഭിച്ചത് 30 വിമാനത്താവളങ്ങളിൽ

Synopsis

ഇരു വിമാനത്താവളങ്ങളുടേയും പ്രവർത്തനം നാളെ പുനരാരംഭിക്കും എന്നുള്ള സൂചനകളുമുണ്ട്.

ദില്ലി: ഇന്ത്യ-പാക് സംഘർഷ സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ട വിമാനത്താവളങ്ങളിൽ ജമ്മു, ശ്രീന​ഗർ വിമാനത്താവളങ്ങൾ തുറക്കാൻ വൈകും. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ നേരത്തെ സമയം നീട്ടിച്ചോദിച്ചിരുന്നു. ഇരു വിമാനത്താവളങ്ങളുടേയും പ്രവർത്തനം നാളെ പുനരാരംഭിക്കും എന്നുള്ള സൂചനകളുമുണ്ട്. പ്രവർത്തനം നിർത്തിവെച്ചിരുന്ന 32 വിമാനത്താവളങ്ങൾ തുറക്കുന്നതായി എയർപ്പോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ പടിഞ്ഞാറൻ അതിർത്തിയിലേത് അടക്കം 30 വിമാനത്താവളങ്ങളാണ് തുറന്നിരിക്കുന്നത്.

തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വരികയും അതിർത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. അടച്ച 25 വ്യോമപാതകളിലെയും അടച്ചിടാനുള്ള നോട്ടീസ് പിൻവലിച്ചു. അന്താരാഷ്ട്ര വിമാനസർവീസുകളടക്കം വീണ്ടും തുടങ്ങും.

തുറന്ന വിമാനത്താവളങ്ങൾ: ഹിൻഡൺ, അധംപൂർ, അമൃത്സർ, സർസാവ, ഉത്തർലായ്, അവന്തിപൂർ, അംബാല, കുളു, ലുധിയാന, കിഷൻഗഢ്, പട്യാല, ഷിംല, കംഗ്ര, ഭട്ടിൻഡ, ജയ്‍സാൽമീർ, ജോധ്‍പൂർ, ബിക്കാനീർ, ഹൽവാര, പഠാൻകോട്ട്, ലേ, ചണ്ഡീഗഢ്, നല്യ, തോയ്‍സ് എന്നിവയും മുംബൈ ഫ്ലൈറ്റ് ഇൻഫോമേഷൻ റീജ്യണിന് കീഴിലുള്ള മുന്ധ്ര, ജാംനഗർ, രാജ്‍കോട്ട്, പോർബന്ദർ, കണ്ട്‍ല, കേശോഡ്, ഭുജ്.

അതേസമയം,യാത്രക്കാർ നേരത്തേ എത്തണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല. ചെക്കിൻ ചെയ്യുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാര്‍ എത്തണം. ചെക്കിൻ ഗേറ്റുകൾ 75 മിനിറ്റ് മുന്നേ അടയ്ക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ