ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ഓപ്പറേഷൻ കെല്ലാറിൽ വധിച്ചത് 3 ഭീകരരെ

Published : May 13, 2025, 02:01 PM IST
ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ഓപ്പറേഷൻ കെല്ലാറിൽ വധിച്ചത് 3 ഭീകരരെ

Synopsis

സൈന്യത്തിന് നേരെ ഭീകർ വെടിയുതിർത്തതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യൻ സൈന്യം വിശദമാക്കുന്നത്

ശ്രീന​ഗർ: ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു. രാഷ്ട്രീയ റൈഫിൾസിന് ലഭിച്ച രഹസ്യ വിവരത്തേ തുടർന്നുള്ള തെരച്ചിലിൽ ഷോകാൽ കെല്ലർ മേഖലയിൽ നിന്നാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. സൈന്യത്തിന് നേരെ ഭീകർ വെടിയുതിർത്തതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യൻ സൈന്യം വിശദമാക്കുന്നത്. മേഖലയിൽ സൈനിക നടപടി തുടരുകയാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

പാകിസ്ഥാൻ്റെ ആക്രമണത്തിന് ശേഷം കശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മറ്റൊരു സംഭവത്തിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗർ ആണ് മരിച്ചത്. ഫിറോസ് പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ലുധിയാനയിൽ ചികിത്സലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം