'മോദിയോട് പോയി പറയൂ' എന്ന് ഭീകരര്‍, ഒടുവിൽ ഓപ്പറേഷൻ സിന്ദൂര്‍; മോദിയിൽ വിശ്വാസമെന്ന് പഹൽഗാം ഇരകളുടെ വിധവകൾ

Published : May 07, 2025, 06:11 PM ISTUpdated : May 07, 2025, 06:18 PM IST
'മോദിയോട് പോയി പറയൂ' എന്ന് ഭീകരര്‍, ഒടുവിൽ ഓപ്പറേഷൻ സിന്ദൂര്‍; മോദിയിൽ വിശ്വാസമെന്ന് പഹൽഗാം ഇരകളുടെ വിധവകൾ

Synopsis

പഹൽഗാമിൽ വിനോദ സഞ്ചാരികളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തുമ്പോൾ നിരവധി സ്ത്രീകളാണ് വിധവകളായത്.

ദില്ലി: ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. 26 നിരപരാധികളുടെ മരണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി പ്രവര്‍ത്തിച്ചിരുന്ന ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചു. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

പഹൽഗാമിലെ വിനോദ സഞ്ചാരികളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തുമ്പോൾ നിരവധി സ്ത്രീകളാണ് വിധവകളായത്. ഇതിന് പിന്നാലെ മികച്ച തയ്യാറെടുപ്പുകൾക്ക് ശേഷം ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യയുടെ മറുപടിയുണ്ടായത്. 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കി. കൊടുംഭീകരനായ ഹാഫിസ് സെയ്ദിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ ശക്തമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കാതെ ഇന്ത്യയിൽ നിന്നുകൊണ്ട് നടത്തിയ ആക്രമണത്തിൽ ശത്രുപാളയത്തിൽ കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. 

ഭീകരതയ്ക്ക് അറുതി വരുത്തുക എന്നതിനൊപ്പം പഹൽഗാമിൽ മരിച്ചുവീണവരുടെ ഭാര്യമാരുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യവും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ഉണ്ടായിരുന്നു. ഓപ്പറേഷന്റെ പേര് തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പഹൽഗാമിൽ പുരുഷൻമാരെ കൊലപ്പെടുത്തുമ്പോൾ സ്ത്രീകളോട് 'മോദിയോട് പോയി പറയൂ' എന്ന് ഭീകരര്‍ ആക്രോശിച്ചതായുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ, ഇന്ത്യയുടെ തിരിച്ചടിയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പഹൽഗാമിലെ ഇരകളുടെ വിധവകൾ. 

'ഇത് ഒരു തുടക്കം മാത്രമാണ്. മോദി ജി തുടങ്ങി വെച്ചത് അദ്ദേഹം തന്നെ അവസാനിപ്പിക്കും. അവസാനത്തെ ഭീകര ക്യാമ്പും ഇല്ലാതാക്കാതെ അദ്ദേഹം നിര്‍ത്തില്ല. ഭര്‍ത്താവിന്റെ ജീവൻ നഷ്ടപ്പെട്ടത് വെറുതെയാകില്ല എന്ന് എനിക്കും കുടുംബത്തിനും ബോധ്യമായി' പഹൽഗാമിൽ കൊല്ലപ്പെട്ട ശുഭം എന്നയാളുടെ ഭാര്യയായ അഷന്യ ദ്വിവേദി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ക്കൻ ശ്രമിച്ചവര്‍ക്കുള്ള ചുട്ടമറുപടിയാണിതെന്നും ഇന്ത്യയുടെ ഓപ്പറേഷന്റെ പേര് കേട്ട് കണ്ണുനിറഞ്ഞെന്നും കേന്ദ്രത്തിന് നന്ദിയെന്നും പഹൽഗാമിൽ കൊല്ലപ്പെട്ട സന്തോഷ് ജഗ്ദാലെ എന്നയാളുടെ ഭാര്യ പ്രഗതി ജഗ്ദാലെ പറഞ്ഞു.  

വിവാഹം കഴിഞ്ഞ് വെറും 6 ദിവസങ്ങൾക്ക് ശേഷമാണ് ഹിമാൻഷി നര്‍വാളിന് പഹൽഗാം ഭീകരാക്രമണത്തിൽ ഭര്‍ത്താവിനെ നഷ്ടമായത്. ശീതൾ കലാതിയ, സോഹിണി അധികാരി, കാജൽബെൻ പാര്‍മാര്‍, ജെന്നിഫര്‍ നതാനിയേൽ, ഷീല രാമചന്ദ്രൻ, ജയ മിശ്ര, പല്ലവി റാവു തുടങ്ങിയവര്‍ക്കെല്ലാം പഹൽഗാം ഭീകരാക്രമണത്തിൽ അവരുടെ ഭര്‍ത്താക്കൻമാരെ നഷ്ടമായി. ഇവരിൽ പലരും സ്വന്തം മക്കളുടെ മുന്നിൽവെച്ചാണ് വെടിയേറ്റ് വീണത്. ക്രൂരമായ ആക്രമണത്തിന് ഇന്ത്യ തക്കതായ മറുപടി നൽകിയെന്നാണ് ഇരകളുടെ കുടുംബാംഗങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും