ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാസഖ്യം; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

By Web TeamFirst Published Oct 3, 2020, 7:45 PM IST
Highlights

 ഇടത് പക്ഷത്ത്  സിപിഐ എംഎലിനാണ് 19 സീറ്റ് . സിപിഐക്ക് ആറും, സിപിഎമ്മിന് നാലും സീറ്റുകള്‍ നല്‍കും. അതേ സമയം എന്‍ഡിഎയിലെ ഭിന്നത പരിഹാരിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. 

പാറ്റ്‍ന: ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാസഖ്യം. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി  പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ആര്‍ജെഡി ഇടത് നേതാക്കള്‍ പാറ്റ്നയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സീറ്റ് പ്രഖ്യാപിച്ചത്. 243 സീറ്റില്‍ ആര്‍ജെഡി 144  സീറ്റില്‍ മത്സരിക്കും.

കോണ്‍ഗ്രസ് 70ലും, ഇടത് പാര്‍ട്ടികള്‍ 29 സീറ്റിലും  മത്സരിക്കാനാണ് ധാരണ. ഇടത് പക്ഷത്ത് സിപിഐ എംഎലിനാണ് 19 സീറ്റ് . സിപിഐക്ക് ആറും, സിപിഎമ്മിന് നാലും സീറ്റുകള്‍ നല്‍കും. അതേ സമയം എന്‍ഡിഎയിലെ ഭിന്നത പരിഹാരിക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. 

click me!