കാർഷിക നിയമങ്ങൾ: ലോക്സഭയിൽ പ്രതിഷേധം തുടരാൻ പ്രതിപക്ഷം, കോൺഗ്രസിൽ ആശയക്കുഴപ്പം

By Web TeamFirst Published Feb 5, 2021, 7:38 AM IST
Highlights

ലോക്സഭയിലെ പ്രതിഷേധം തുടരുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. രാജ്യസഭയിലെ പോലെ ചർച്ച അനുവദിക്കണമെന്ന് ചില എംപിമാർ ആവശ്യപ്പെടുന്നു. 

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ലോക്സഭയിൽ ഇന്നും തുടരാൻ തീരുമാനിച്ച് പ്രതിപക്ഷം. നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ പ്രതിഷേധം കാരണം ഇതുവരെ നന്ദിപ്രമേയ ചർച്ച ലോക്സഭയിൽ തുടങ്ങാനായിട്ടില്ല. അതേ സമയം ലോക്സഭയിലെ പ്രതിഷേധം തുടരുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. രാജ്യസഭയിലെ പോലെ ചർച്ച അനുവദിക്കണമെന്ന് ചില എംപിമാർ ആവശ്യപ്പെടുന്നു. 

രാജ്യസഭയിൽ ഒമ്പതു മണിക്കൂർ ചർച്ച പൂർത്തിയായി. തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ചയ്ക്ക് മറുപടി നല്കാനാണ് സാധ്യത. അതിർത്തിയിൽ ഇന്നലെ എത്തിയ എംപിമാരെ തടഞ്ഞതിനെതിരെ പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി. അന്വേഷിക്കാമെന്ന് സ്പീക്കർ ഉറപ്പുനല്കിയെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു. 

click me!