
ബെംഗളൂരു: കന്നഡ എഴുത്തുകാരന്‍ കെഎസ് ഭഗവാനുനേരെ ആക്രമണം. ബംഗളുരുവിലെ കോടതി പരിസരത്തുവച്ചു വൈകീട്ടായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് ജയ് ശ്രീ റാം വിളിച്ച് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചത്. ബെംഗളൂരു സിറ്റി സിവില്‍ കോടതി പരിസരത്തുവെച്ചായിരുന്നു സംഭവം. ഈ പ്രായത്തിലും ദൈവത്തെ അധിക്ഷേപിക്കാന്‍ നാണമില്ലേയെന്നും അഭിഭാഷക ചോദിച്ചു.
തീവ്ര ഹിന്ദു സംഘടനകളില്‍ നിന്നും ഭീഷണിയുള്ള ഭഗവാനെ സുരക്ഷാ ഉദ്യോസ്ഥരാണ് സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഭഗവാന്‍ പൊലീസില്‍ പരാതി നല്‍കി. ഹിന്ദുവികാരം വ്രണപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കെഎസ് ഭഗവാനുനേരെ മഷി ഒഴിച്ചതെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ച് അഭിഭാഷക ട്വീറ്റ് ചെയ്തു. അഭിഭാഷകക്കെതിരെ ഹലസൂരു പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam