പെ​ഗാസസിൽ കടുത്ത പ്രതിഷേധം തുട‍ർന്ന് പ്രതിപക്ഷം; പാ‍ർലമെൻ്റിൻ്റെ ഇരുസഭകളും സ്തംഭിച്ചു

By Web TeamFirst Published Aug 3, 2021, 3:33 PM IST
Highlights

ബഹളത്തിനിടെ ലോക്സഭയിൽ എസൻഷ്യൽ ഡിഫൻസ് സർവീസ് പാസാക്കുന്നതിനെതിരെയും പ്രതിപക്ഷം ബഹളമുയർത്തി.

ദില്ലി: പെഗാസസ് ഫോൺ ചോ‍ർച്ചയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയ‍ർത്തിയതോടെ പാർലമെന്റിൻ്റെ രണ്ട് സഭകളും പിരിഞ്ഞു. ബഹളത്തെ തുട‍ർന്ന് രാജ്യസഭയുടെ ഇന്നത്തെ നടപടികൾ നി‍ർത്തിവച്ചു. പാർലമെന്റിന്റെ ഇരുസഭയിലും വലിയ പ്രതിഷേധമാണ് പ്രതിപക്ഷം പെ​ഗാസസ് ഫോൺ ചോർത്തലിനെതിരെ നടത്തിയത്. സഭ നി‍ർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്നായിരുന്നു അവരുടെ നിലപാട്. 

പെഗാസസിൽ ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് കോൺ​ഗ്രസ് കക്ഷിനേതാവ് അധിർരഞ്ജൻ ചൗധരി ലോക്സഭയിൽ ആവശ്യപ്പെട്ടു. ബഹളത്തിനിടെ ലോക്സഭയിൽ എസൻഷ്യൽ ഡിഫൻസ് സർവീസ് പാസാക്കുന്നതിനെതിരെയും പ്രതിപക്ഷം ബഹളമുയർത്തി. സഭയെ ബുൾഡോസ് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പണിമുടക്കുകൾക്കെതിരെ ശക്തമായ നടപടിക്ക് സർക്കാരിന് അധികാരം നൽകുന്ന എസൻഷ്യൽ ഡിഫൻസ് സർവീസ്  ബില്ല് സർക്കാർ ബഹളത്തിനിടെ പാസാക്കി. 

അതിനിടെ പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയെ സമീപിച്ചു. മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരെ നിരീക്ഷണത്തിലാക്കിയതിൽ പ്രത്യേക സംഘത്തെ വച്ച് അന്വേഷണം നടത്തണമെന്നും മാധ്യമ സ്വാതന്ത്രത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്നും എഡിറ്റേഴ്സ് ​ഗിൽഡ് ഹ​‍ർജിയിൽ വ്യക്തമാക്കുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!