അംബാനിക്കല്ല്യാണത്തിൽ മോദിയും മമതയും പങ്കെടുക്കുമ്പോൾ രാഹുൽ ​ഗാന്ധി എവിടെയായിരുന്നു -വീഡിയോ വൈറല്‍

Published : Jul 15, 2024, 11:33 AM ISTUpdated : Jul 15, 2024, 11:54 AM IST
അംബാനിക്കല്ല്യാണത്തിൽ മോദിയും മമതയും പങ്കെടുക്കുമ്പോൾ രാഹുൽ ​ഗാന്ധി എവിടെയായിരുന്നു -വീഡിയോ വൈറല്‍

Synopsis

മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിട്ടും രാഹുൽ ​ഗാന്ധിയും സോണിയാ ​ഗാന്ധിയും വിവാഹത്തിന് പോയിരുന്നില്ല.

മുംബൈ: അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരടക്കമുള്ള നേതാക്കൾ പങ്കെടുത്തപ്പോൾ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. അനന്തിന്റെ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും രാഹുൽ പങ്കെടുത്തിരുന്നില്ല. വിവാഹ ദിവസം രാഹുൽ ഗാന്ധി ദില്ലിയിലെ പിസേറിയയിൽ ഭക്ഷണം കഴിക്കുന്ന വീഡിയോയയാണ് ഇപ്പോൾ വൈറലാകുന്നത്. മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിട്ടും രാഹുൽ ​ഗാന്ധിയും സോണിയാ ​ഗാന്ധിയും വിവാഹത്തിന് പോയിരുന്നില്ല.

റസ്റ്റോറന്റിന്റെ മൂലയിലെ മേശയിലിരുന്ന് രാഹുല്‍ ഗാന്ധി സംസാരിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. വിവാഹത്തിൽ രാജ്യത്തെയും വിദേശ രാജ്യങ്ങളിലെയും സെലിബ്രിറ്റികളും നേതാക്കളുമാണ് പങ്കെടുത്തത്. പ്രതിപക്ഷ നിരയിൽ നിന്ന് മമത ബാനർജി, സമാജ്‌വാദി പാർട്ടി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവർ പങ്കെടുത്തു. വിവാഹത്തിൻ്റെ രണ്ടാം ദിവസം, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവ്, അജിത് പവാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Read More... 'തനി തങ്കം'; ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍

ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ , ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാണ് എന്നിവരും പങ്കെടുത്തു. അതേസമയം, വളരെക്കുറച്ച് കോൺഗ്രസ് നേതാക്കൾ മാത്രമാണ് പങ്കെടുത്തത്. കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി,  എംപി രാജീവ് ശുക്ല എന്നിവർ വിരുന്നിനെത്തി.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം