ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്. ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസാണ് ജാന്‍വി പെയര്‍ ചെയ്തത്.   

അനന്ത് അംബാനിയുടെ വിവാഹത്തിനെത്തിയ ജാൻവി കപൂറിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടുന്നത്. ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്. ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസാണ് ജാന്‍വി പെയര്‍ ചെയ്തത്.

യഥാർത്ഥ സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് ഈ ബ്രലെറ്റ് ബ്ലൗസ്. വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ ഫാൽഗുനി ഷെയ്നിന്‍റെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണിത്. അമി പട്ടേൽ ആണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്. 

View post on Instagram

കല്ലുകൾ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുകളുമാണ് താരം അണിഞ്ഞത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

അതേസമയം, അനന്ത് അംബാനിയുടെ വിവാഹദിനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മറ്റാരുമല്ല, സഹോദരി ഇഷ അംബാനിയാണ്. അപൂർവമായ മൾട്ടി- കളർ ഡയമണ്ട് നെക്ലേസ് അണിഞ്ഞ ഇഷ ചടങ്ങിലെ മുഖ്യാകര്ഷണമായി. കാന്തിലാൽ ഛോട്ടാലാൽ രൂപകല്പന ചെയ്ത "ഗാർഡൻ ഓഫ് ലവ്" എന്ന് പേരിട്ടിരിക്കുന്ന ഒരു മാലയാണ് ഇഷ അണിഞ്ഞത്. പിങ്ക്, നീല, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള ഡയമണ്ട് നെക്ലേസ് 4000 മണിക്കൂർ കൊണ്ടാണ് നിർമ്മിച്ചത്. അബു ജാനി സന്ദീപ് ഖോസ്‌ല രൂപകൽപ്പന ചെയ്‌ത വസ്ത്രമാണ് ഇഷ വിവാഹത്തിന് അണിഞ്ഞത്. 

Also read: ചെലവ് വളരെ കുറവ്, മറ്റ് ഇന്ത്യക്കാരെ പോലെ മക്കളുടെ വിവാഹത്തിനായി മുകേഷ് അംബാനി വാരിക്കോരി ചെലവഴിക്കുന്നില്ല

youtubevideo