കെജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐ, പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാ‍ർട്ടികൾ

Published : Apr 15, 2023, 09:19 AM IST
കെജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐ, പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ പാ‍ർട്ടികൾ

Synopsis

ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന് ഡി കെ ശിവകുമാർ

ദില്ലി : അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യംചെയ്യാൻ വിളിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ചത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ ദുർബലമാക്കുകയാണ് എന്ന് ഭൂപേഷ് ഭാഗേൽ പറഞ്ഞു. അദാനിയെ ചോദ്യം ചെയ്യുന്നവരെ അയോഗ്യരാക്കുകയാണ്. സത്യം പറയുന്നവർക്ക് ജനങ്ങളുടെ മനസ്സിൽ ഇടമുണ്ടെന്നും അതാർക്കും ഇല്ലാതാക്കാൻ കഴിയില്ല എന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രതികരിച്ചു. ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു എന്ന് ഡി കെ ശിവകുമാറും പറഞ്ഞു. നാളെ കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എഎപി. 

Read More : ദില്ലി മദ്യനയക്കേസ്: 'നോട്ടീസ് കണ്ട് പേടിക്കില്ല, കെജ്‍രിവാൾ ഹാജരാകു'മെന്ന് ആം ആദ്മി പാര്‍ട്ടി

 16ാം തീയതി ഞായറാഴ്ച ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം. കെജ്‍രിവാളിന് എതിരെ നേരത്തെ മൊഴി ലഭിച്ചിരുന്നു. കെജ്‌രിവാളിൻ്റെ സ്റ്റാഫിനെ മാസങ്ങൾക്ക് മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോൺ വഴി കെജ്‌രിവാൾ മദ്യവ്യവസായികളുമായി ചർച്ച നടത്തി എന്നാണ് മൊഴി ലഭിച്ചത്. 

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

PREV
Read more Articles on
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം