'കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി സംഘടന

Published : Apr 27, 2026, 10:59 PM IST
Actor Vijay TVK Karur Rally Stampede

Synopsis

വീഡിയോയിലുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം എന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്കും സംഘടന കത്ത് നൽകിയിരിക്കുകയാണ്. 

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തമിഴ്നാട്‌ ബാലാവകാശ കമ്മീഷന് പരാതി. കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടന പരാതി നൽകിയത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്‌തു. കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും വീഡിയോകൾ വ്യാപകമായി പുറത്തുവരുന്നുവെന്നും വിജയ്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുട്ടികളെ പ്രചാരണത്തിൽ ഉപയോഗിക്കുന്നത് കർശനമായി വിലക്കണം. വീഡിയോയിലുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം എന്നും ആവശ്യമുയരുന്നുണ്ട്. വിഷയത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്കും സംഘടന കത്ത് നൽകിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ബിജെപി നേതാവ് ദിനേഷ് ത്രിവേദിയെ നിയമിച്ചു
'ബിജെപിയിൽ ചേരുന്നതിന് മുമ്പ് രാഘവ് ഛദ്ദ തന്നെ ചായക്ക് ക്ഷണിച്ചു, സംസാരിക്കാമെന്ന് പറഞ്ഞു, പക്ഷേ ഞാൻ പാർട്ടിക്കൊപ്പം': ബൽബിർ സിങ് എംപി