ഒറ്റയടിക്ക് 250 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; 'മുൻകരുതൽ നടപടി'; നിസാമുദ്ദീൻ, ന്യൂഡൽഹി സ്റ്റേഷനുകൾ അടച്ചു

Published : Oct 10, 2026, 08:27 AM IST
Indian Railway Station

Synopsis

ജന്തർ മന്തറിൽ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള 250-ലധികം ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ഒക്ടോബർ 9, 10 തീയതികളിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. മുൻകരുതൽ നടപടിയായുള്ള ഈ നീക്കം ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.

ഡൽഹി: ജന്തർ മന്തറിൽ കോക്റോച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള 250-ലധികം ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജന്തർ മന്തറിൽ പ്രതിഷേധക്കാർ എത്തുന്നത് തടയാനും രാജ്യതലസ്ഥാനത്തെ സുരക്ഷ ഉറപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്രതിഷേധം.

ഒക്ടോബർ 9-ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന സർവീസുകളും, ഒക്ടോബർ 10-ന് പുലർച്ചെ 4 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന ട്രെയിനുകളുമാണ് പ്രധാനമായും റദ്ദാക്കിയത്. ഈ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടേണ്ട പാസഞ്ചർ ട്രെയിനുകളുടെ അടക്കം ട്രെയിനുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. റെയിൽവേയുടെ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര തിരിക്കാനിരുന്ന ആയിരക്കണക്കിന് യാത്രക്കാരെയടക്കം ഈ നീക്കം ദുരിതത്തിലാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനം വാങ്ങാൻ ഇനി 31 ലക്ഷം രൂപ വരെ ചെലവാക്കാം; ഉത്തരവിറക്കി കർണാടക
ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു