പ്ലാറ്റ്ഫോമില്‍ നിന്നവരുടെ മുകളിലേക്ക് നടപ്പാലം തകര്‍ന്നുവീണു; നിരവധിപ്പേര്‍ക്ക് പരിക്ക്

By Web TeamFirst Published Feb 13, 2020, 12:14 PM IST
Highlights

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേക്ക് പാലം തകര്‍ന്നുവീണ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്‍റെ ഭാഗമാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെയാണ് പാലം തകര്‍ന്നത്. പരിക്കേറ്റവരില്‍ ആറുപേരുടെ സ്ഥിതി ഗുരുതരമാണ്. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്.

Madhya Pradesh: At least 6 people injured after portion of a footover bridge at Bhopal railway station collapsed this morning. The injured have been sent to a hospital. More details awaited. pic.twitter.com/bcmkegZq2S

— ANI (@ANI)

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്ലാറ്റ് ഫോമിന് കുറുക നിര്‍മ്മിച്ച പാലത്തിന്‍റെ ഒരു സ്ലാബാണ് തകര്‍ന്നതെന്നാണ് റെയില്‍വേ വക്താവ് വിശദമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിന്‍ പോയതിന് പിന്നാലെയാണ് പാലം തകര്‍ന്നത്.

IA Siddiqui, Railway PRO: A small portion of the slab of the footover bridge collapsed. 7-8 people injured. There have been no grievous injuries, there is no casualty either. We will investigate the matter and action will be taken against the people responsible for it. https://t.co/UDKiVdLyqM pic.twitter.com/s27NuKEPcm

— ANI (@ANI)
click me!