
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളിലേക്ക് പറക്കാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനങ്ങൾക്ക് ചെലവായത് 255 കോടി രൂപ. കഴിഞ്ഞ മൂന്നു വർഷത്തെ പ്രധാനമന്ത്രിയുടെ യാത്രയുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്.
2016-17 വർഷത്തിൽ 76.27 കോടിയും 2017-18 വർഷത്തിൽ 99.32 കോടിയുമാണ് മോദിയാത്രയുടെ ചാർട്ടേഡ് വിമാനത്തിനായി സർക്കാർ ചെലവാക്കിയത്. തൊട്ടടുത്ത വർഷം 79.91 കോടി രൂപ ഈ ഇനത്തിൽ ചെവഴിച്ചെന്നും മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. 2016-17ൽ ഹോട്ട്ലൈൻ സൗകര്യങ്ങൾക്കായി 2,24,75,451 രൂപയും 2017-18 ൽ 58,06,630 രൂപയുമാണ് ചെലവഴിച്ചത്- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam