അമിത വേഗത്തിൽ കണ്ടെയ്നർ ട്രെക്കിലേക്ക് ഇടിച്ച് കയറി മിനിബസ്, അസമിലെ കാസിരംഗയിൽ 24 മരണം, നിരവധിപ്പേർക്ക് പരിക്ക്

Published : Nov 14, 2026, 04:44 AM IST
Assam minibus accident

Synopsis

ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച് തലകീഴായി മറിഞ്ഞ ട്രെക്കിൽ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്.

കാസിരംഗ: അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോകാഘട്ടിൽ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിൽ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച് തലകീഴായി മറിഞ്ഞ ട്രെക്കിൽ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്.

അപകടമുണ്ടായ മേഖലയിൽ അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നത്. അപകടത്തിന്റെ തോത് ഞെട്ടലുണ്ടാക്കിയെന്നും എങ്കിലും നിലവിലെ പ്രഥമ പരിഗണന പരിക്കേറ്റവർക്ക് ഒട്ടും വൈകാതെ ചികിത്സ എത്തിക്കാൻ ആണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലെ കുറിപ്പിൽ വിശദമാക്കിയത്. മിനിബസിന് ഇതിന് മുൻപും നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ബസിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി; 15,600 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു
ട്രെയിനുകളിലെ ആർഎസി സംവിധാനം ഒഴിവാക്കാൻ നീക്കം; മുഴുവൻ നിരക്ക് ഈടാക്കി പകുതി ബെർത്ത് നൽകുന്നതിലെ യാത്രക്കാരുടെ പരാതിക്ക് പരിഹാരമാകും