ദില്ലി സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് ആവശ്യം

Web Desk   | Asianet News
Published : Apr 21, 2021, 04:39 PM IST
ദില്ലി സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് ആവശ്യം

Synopsis

വിഷയത്തിൽ അടിയന്തര സഹായം വേണമെന്ന് ആശുപത്രി ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണം ചെയ്തിരുന്ന ലിൻഡ് ഇന്ത്യ എന്ന  കമ്പനി ഓക്സിജൻ വിതരണം നിർത്തി വച്ചു എന്ന് ആശുപത്രി അധികൃതർ ആരോപിച്ചു.

ദില്ലി: ദില്ലി സെന്റ് സ്റ്റീഫൻ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് ആശുപത്രി അധികൃതർ. 300 കൊവിഡ് രോഗികൾ ഉള്ള ആശുപത്രിയിൽ 2 മണിക്കൂറിലേക്ക്  കൂടി മാത്രം ആണ് ഓക്സിജൻ ഉള്ളത്. വിഷയത്തിൽ അടിയന്തര സഹായം വേണമെന്ന് ആശുപത്രി ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണം ചെയ്തിരുന്ന ലിൻഡ് ഇന്ത്യ എന്ന  കമ്പനി ഓക്സിജൻ വിതരണം നിർത്തി വച്ചു എന്ന് ആശുപത്രി അധികൃതർ ആരോപിച്ചു.

ദില്ലിയിലെ ഓക്സിജൻ ക്ഷാമം  പരിഹരിക്കുന്നതിനായി ദില്ലി മുഖ്യമന്ത്രിയും ലെഫ് ഗവർണറും ഇന്ന് അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. ദില്ലിക്ക് പുറമേ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളിലും  ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തോടാവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സീൻ ക്ഷാമവും രൂക്ഷമാണ്. 

അതേസമയം, വാക്സീൻ ,ഓക്സിജൻ പ്രതിസന്ധി ഉണ്ടായത് കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടാണെന്ന് പ്രിയങ്കാ ​ഗാന്ധി ആരോപിച്ചു. ലോകത്തിലെ പ്രധാനപ്പെട്ട ഓക്സിജൻ നിർമ്മാതാക്കളായിട്ടും ഇന്ത്യയിൽ എങ്ങനെ ക്ഷാമം ഉണ്ടായെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. രണ്ടാം തരംഗത്തിൻ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കേന്ദ്രം അവഗണിക്കുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്
തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം