
കുംഭമേളയുടെ പേരില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ പേരില്‍ വ്യജ സര്‍ക്കുലര്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ കുംഭമേള വിജയകരമായി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് വ്യാപകമായി പ്രചരിക്കുന്ന സര്‍ക്കുലര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രചരിക്കുന്നത് വ്യാജ സര്‍ക്കുലറാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയ്ക്കുള്ളതായിരുന്നു വ്യാപക പ്രചാരം നേടിയ സര്‍ക്കുലര്‍. കുംഭമേള സമയത്തെ സാഹചര്യം നിയന്ത്രിച്ചതിന് അഭിനന്ദനം എന്നാണ് സര്‍ക്കുലറിലെ പരാമര്‍ശം. ഇത്തരത്തിലുള്ള ഇടപെടലുകള്‍ മതപരമായ അന്തരീക്ഷം ഉറപ്പുനല്‍കുന്നുവെന്നും അതിലൂടെ ആര്‍എസ്എസിന്‍റെ വളര്‍ച്ചയ്ക്ക് ഉതകുന്ന സാഹചര്യമുണ്ടാകുമെന്ന പരാമര്‍ശത്തോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.
നാസിക്, ഹരിദ്വാര്‍, പ്രയാഗ്രാജ്, ഉജ്ജെയിന്‍ എന്നീ സ്ഥലങ്ങളില്‍ ഇടവിട്ടാണ് കുംഭമേള സംഘടിപ്പിക്കുന്നത്. സാധാരണ സാഹചര്യങ്ങളില്‍ നാലുമാസത്തോളമാണ് കുംഭമേള നടക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഒരു മാസത്തേക്ക് ചുരുക്കിയാണ് ഹരിദ്വാറിലെ കുംഭമേള നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam