പി ചിദംബരത്തെ തിഹാറില്‍ നിന്നും എയിംസിലേക്ക് മാറ്റി; വയറുവേദനയെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 5, 2019, 8:29 PM IST
Highlights

ഐഎൻഎക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം കഴിഞ്ഞ സെപ്റ്റംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. 

ദില്ലി: ഐഎൻഎക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ദില്ലി എയിംസിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. വയറുവേദനയെ തുടര്‍ന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്‍റെ പരിശോധന തുടരുകയാണ്.

ഐഎൻഎക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം കഴിഞ്ഞ സെപ്റ്റംബര്‍ 5 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ആരോഗ്യപ്രശ്നമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും 4 കിലോയോളം ഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരം സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ്. ഐഎന്‍എക്സ് മീഡിയാ കേസില്‍ കേസില്‍ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 


 

click me!