പുല്‍വാമ ഭീകരാക്രമണണത്തെ മോദി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നു; പി ചിദംബരം

Published : Mar 05, 2019, 12:17 PM ISTUpdated : Mar 05, 2019, 04:31 PM IST
പുല്‍വാമ ഭീകരാക്രമണണത്തെ മോദി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നു; പി ചിദംബരം

Synopsis

മിന്നലാക്രമണത്തിൽ 350 പേർ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതാരാണെന്ന് കേന്ദ്രസർക്കാരിനോട് ചിദംബരം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമർശിക്കാതെ സർക്കാർ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈ: പുൽവാമ ഭീകരാക്രമണത്തെ മോദി രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. മുംബൈയില്‍ 'അണ്‍ഡൗട്ടഡ്: സേവിംഗ് ദി ഐഡിയ ഓഫ് ഇന്ത്യ'എന്ന തന്റെ പുസ്തക പ്രകാശന  ചടങ്ങിലാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രം​ഗത്തെത്തിയത്.

 'ഞങ്ങള്‍ ഇന്ത്യന്‍ ആർമിയെ ചോദ്യം ചെയ്യുന്നുവെന്നാണ് മോദി പറയുന്നത്. ആരാണ് ആര്‍മിയെ ചോദ്യം ചെയ്തത്. ​​​ 'ഐ സല്യൂട്ട് ഐഎഎഫ്' എന്നാണ് ആദ്യമായി രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തത്. ഞങ്ങള്‍ ഇന്ത്യന്‍ സൈനികരെ ചോദ്യം ചെയ്യുന്നില്ല. പുല്‍വാമ ആക്രമണത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നത് പ്രധാനമന്ത്രിയാണ്. അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്'- ചിദംബരം പറഞ്ഞു.

ചില സമയങ്ങളില്‍ പ്രധാനമന്ത്രി എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കാറില്ല. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളിലും കോണ്‍ഗ്രസിനെതിരെയും, പാർട്ടിയ്ക്ക് നേതൃത്വം നല്‍കുന്നവർ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഇപ്പോള്‍ അത് രാഷ്ട്രീയവത്കരിക്കുകയാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.

മിന്നലാക്രമണത്തിൽ 350 പേർ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതാരാണെന്ന് കേന്ദ്രസർക്കാരിനോട് ചിദംബരം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മിന്നലാക്രമണത്തെ ചൊല്ലി പ്രതിപക്ഷത്തെ വിമർശിക്കാതെ സർക്കാർ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമങ്ങൾ മാറുന്നു 2026 മുതൽ; പുതുവർഷം സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവടക്കം നിർണായക മാറ്റങ്ങൾ രാജ്യത്ത് നടപ്പാക്കും; അറിയേണ്ടതെല്ലാം
വേദി ജർമനിയിലെ ബെർലിൻ, വോട്ട് ചോരി അടക്കം ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ഇന്ത്യ വിരുദ്ധ നേതാവെന്ന് തിരിച്ചടിച്ച് ബിജെപി