മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണം; പിറന്നാൾ ദിനത്തിൽ ആവശ്യവുമായി പി ചിദംബരം

By Web TeamFirst Published Sep 26, 2020, 6:29 PM IST
Highlights

സിങ്ങിനെ പോലെയുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ നേരിടുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ചി​ദംബരത്തിന്റെ പരാമർശം. ഇന്ന് പൊതുജീവിത രം​ഗത്ത് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഭാരതരത്നയ്ക്ക് അർഹരാണെങ്കിൽ, അത് മൻമോഹൻ സിങ്ങാണെന്നും ചിദംബരം ട്വീറ്റ് ചെയ്യുന്നു.

"ഇന്ന് ഡോ. മൻ‌മോഹൻ സിങ്ങിന്റെ ജന്മദിനമാണ്. മുൻ പ്രധാനമന്ത്രിക്ക് ഇനിയും നിരവധി വർഷങ്ങളും ആരോഗ്യവും സേവനവും നേരുന്നു. എളിയ പശ്ചാത്തലത്തിൽ നിന്ന് പൊതുസേവനത്തിന്റെ ഉയരങ്ങളിലേക്ക് ഉയർന്ന ചെറുപ്പക്കാരന്റെ കഥയാണ് അദ്ദേഹത്തിന്റെ ജീവിത കഥ. ഡോ. സിങ്ങിന്റെ ജീവിതത്തിലും സേവനത്തിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ഓരോ ചെറുപ്പക്കാരനും പെൺകുട്ടിയും അദ്ദേഹത്തെ മാതൃകയായാണ് കാണുന്നത്. ഇന്ന് പൊതുജീവിത രം​ഗത്ത് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഭാരതരത്നയ്ക്ക് അർഹരാണെങ്കിൽ, അത് ​​മൻ‌മോഹൻ സിങ് ആണെന്ന് നിസ്സംശയം പറയാനാകും" ചിദംബരം ട്വീറ്റ് ചെയ്തു. 

The story of Dr Singh’s life is a story of the rise of a young boy from a humble background to the heights of public service armed only with one tool — his education and scholarship.

— P. Chidambaram (@PChidambaram_IN)

സിങ്ങിനെ പോലെയുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ നേരിടുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും ആത്മസമര്‍പ്പണവുമാണ് തങ്ങളുടെയെല്ലാം പ്രചോദനത്തിന്റെ സ്രോതസ്സെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

click me!