
ദില്ലി: കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി യെ ദില്ലി എംയിസില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. ദില്ലിയിലെ വസതിയില്‍ ഐസൊലേഷനിൽ തുടരും. പാര്‍ലമെന്‍റ് സമ്മേളനത്തിനിടയില്‍ നടന്ന കൊവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഈ മാസം 20 -ാം തീയതി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ദില്ലി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രേമചന്ദ്രന് പുറമെ 43 എംപിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ ഇപി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയിൽ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam