ഐഎംഎ മുൻ അധ്യക്ഷനും പത്മശ്രീ ജേതാവുമായിരുന്ന ഡോ. കെ കെ അഗർവാൾ അന്തരിച്ചു

By Web TeamFirst Published May 18, 2021, 11:13 AM IST
Highlights

കൊവിഡ് ബാധിച്ച് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം. 62 വയസായിരുന്നു. 

ഐഎംഎ മുൻ അധ്യക്ഷനും പത്മശ്രീ ജേതാവുമായിരുന്ന ഡോ. കെ.കെ.അഗർവാൾ അന്തരിച്ചു. കൊവിഡ് ബാധിച്ച് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം. 62 വയസായിരുന്നു. ഹൃദ്രോഗ വിദഗ്ധനായിരുന്ന ഡോക്ടര്‍ അഗര്‍വാള്‍ ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍റെ തലവനായിരുന്നു. 2010ലാണ് രാജ്യം പത്മ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചത്. കൊവിഡ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി ബോധവല്‍ക്കരണ വീഡിയോകള്‍ അദ്ദേഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ഡോക്ടര്‍ അഗര്‍വാള്‍ കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചിരുന്നു. 

pic.twitter.com/uy7JzOyGWK

— Dr K K Aggarwal (@DrKKAggarwal)

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെകൊവിഡുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കൊവിഡിന്റെ വിവിധ വശങ്ങളെക്കുറിച്ചും എങ്ങനെയാണ് അതിനെ നേരിടേണ്ടത് എന്നതിനെക്കുറിച്ചുമുളള വീഡിയോകൾ അദ്ദേഹം പങ്കുവച്ചിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!