മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഇ കെ മാജി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published May 18, 2021, 10:48 AM IST
Highlights

ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വർഷം കൂടി സർവ്വീസ് ബാക്കി നിൽക്കെയാണ് വിയോഗം. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. 

ദില്ലി: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഇ.കെ. മാജി കൊവിഡ് ബാധിച്ച് മരിച്ചു. കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥാനായ മാജി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഗാസിയബാദിലെ യശോദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിൽ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറായും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. ആലപ്പുഴ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ടര വർഷം കൂടി സർവ്വീസ് ബാക്കി നിൽക്കെയാണ് വിയോഗം. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!