ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ; അതിര്‍ത്തിയിൽ വീണ്ടും പ്രകോപനം, ഇന്ത്യ തെരയുന്നത് 6 ഭീകരരെ

Published : May 01, 2025, 07:44 AM ISTUpdated : May 01, 2025, 07:47 AM IST
ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ; അതിര്‍ത്തിയിൽ വീണ്ടും പ്രകോപനം, ഇന്ത്യ തെരയുന്നത് 6 ഭീകരരെ

Synopsis

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്കിടെയും അതിര്‍ത്തിയിൽ വെടിവെപ്പ് തുടര്‍ന്ന് പാക് സൈന്യം. ഇതിനിടെ, ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി പാക് വിദേശകാര്യ മന്ത്രി രംഗത്തെത്തി. അനന്ത്നാഗിൽ ആറു ഭീകരര്‍ക്കായി തെരച്ചിൽ തുടര്‍ന്ന് സൈന്യം.

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്കിടെയും അതിര്‍ത്തിയിൽ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാൻ. ഉറി, കുപ്‍വാര, അഖ്നൂര്‍ മേഖലകളിൽ പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തി. ഇതിനിടെ, ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. സിന്ധു നദീജലം തടസപ്പെടുത്തിയാൽ ആക്രമണമായി കണക്കാക്കുമെന്നും ആദ്യം ആക്രമണം നടത്തുന്ന നയം ഇല്ലെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരര്‍ക്ക് പാകിസ്ഥാൻ കനത്ത സുരക്ഷ ഒരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. 

ഇതിനിടെ, പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തി വ്യക്തതായി. ആറുപേരെയാണ് ഇന്ത്യ തെരയുന്നത്. ഇതിൽ നാല് ഭീകരർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. മറ്റു രണ്ടുപേർ ജമ്മുവിൽ നിന്നുള്ളവരാണ്. ഈ ആറു ഭീകരർക്കായാണ് അനന്ത്നാഗ് മേഖലയിൽ പരിശോധന നടത്തുന്നത്. ഇവർ ജമ്മുവിലേക്ക് കടക്കുന്നത് തടയാനാണ് ശ്രമം, ഇതിന്‍റെ ഭാഗമായിട്ടാണ് അനന്ത്നാഗ് മേഖല സൈന്യം വളഞ്ഞത്. 2024 ഒക്ടോബറിൽ നടന്ന സോനാമാര്‍ഗ് ടണൽ അറ്റാക്കിലും ഇതേ തീവ്രവാദി സംഘത്തിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനിടെ, ശ്രീനഗറിൽ ഉന്നതതല യോഗം ചേർന്ന് ലഫ് ഗവർണർ മനോജ് സിൻഹ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. ഭീകരർക്ക് ലഭിക്കുന്ന പ്രാദേശിക സഹായം തടയുന്നതിന് പ്രഥമ പരിഗണന ഇവർക്കെതിരെ കടുത്ത നടപടി തുടരും. നാട്ടുകാരെ ഒപ്പം നിർത്തിക്കൊണ്ട് ഇത്തരക്കാരെ കണ്ടെത്താൻ ശ്രമം തുടരും. ജന വികാരമെതിരാകാതെ നടപടികൾ തുടരാനും തീരുമാനം നേരത്തെ ഭീകരരുടെ വീടുകൾ തകർത്ത നടപടി ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിർത്തിയിരുന്നു.

 അതേസമയം, സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അഭ്യർത്ഥിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായും റൂബിയോ സംസാരിച്ചു. ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിൽ സഹകരിക്കാൻ പാകിസ്ഥാനെ യുഎസ് ഉപദേശിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം