ജമ്മു കശ്മീരിൽ പാക് വെടിനിർത്തൽ കരാർ ലംഘനം: അർണിയയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ്, തിരിച്ചടിച്ച് സേന

Published : Oct 26, 2023, 11:38 PM ISTUpdated : Oct 27, 2023, 12:00 AM IST
ജമ്മു കശ്മീരിൽ പാക് വെടിനിർത്തൽ കരാർ ലംഘനം: അർണിയയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ്, തിരിച്ചടിച്ച് സേന

Synopsis

അതേസമയം, അർണിയയിലെ പാക്കിസ്ഥാൻ മോട്ടോർ ഷെല്ലുകൾ അടക്കം ഉപയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്. 

ദില്ലി: അതിർത്ഥിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുവിൽ ബി എസ് എഫ് പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പ് നടന്നത്. എന്നാൽ മണിക്കൂറുകളായി പാക്കിസ്ഥാൻ്റെ ആക്രമണം തുടരുന്നതായി ബി എസ് എഫ് അറിയിച്ചു. പാക് വെടിവെപ്പിന് തിരിച്ചടിയായി ബിഎസ്എഫും വെടിയുതിർത്തു. അതേസമയം, അർണിയയിലെ പാക്കിസ്ഥാൻ മോട്ടോർ ഷെല്ലുകൾ അടക്കം ഉപയോഗിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഇതോടെ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്. 

വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. തിരിച്ചും സൈന്യം വെടിയുതിർത്തിട്ടുണ്ട്. രാത്രിയിലും തുടരുന്ന പ്രകോപനമാണ് പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്നുണ്ടാവുന്നത്. വെടിവെപ്പിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായതാണ് വിവരം. 
ഷവർമ ' വിഷബാധ '; ലെ ഹയാത്ത് 'ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

പ്രിയങ്കഗാന്ധിക്കും ഹിമന്ദ ബിശ്വശർമയ്ക്കും തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ