പ്രിയങ്കഗാന്ധിക്കും ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
ഇതിനെ തുടര്‍ന്നാണ് ഇരുവർക്കും കമ്മീഷൻ നോട്ടീസ് നല്‍കിയത്. പരാതികളില്‍ മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.

ദില്ലി: പ്രിയങ്കഗാന്ധിക്കും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്കഗാന്ധി നടത്തിയ പ്രസംഗത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. അസം മുഖ്യമന്ത്രി വർഗീയ പരാമർശങ്ങളോടെയുള്ള പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസും പരാതി കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവർക്കും കമ്മീഷൻ നോട്ടീസ് നല്‍കിയത്. പരാതികളില്‍ മതിയായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; 'ഞെട്ടിപ്പിക്കുന്ന നടപടി, ഖത്തറുമായി സംസാരിക്കും'; ഇന്ത്യ
പലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയത് സിപിഎം, അത് കണ്ട് ലീഗ് ഭയന്നു; നടൻ വിനായകനെയും വിമർശിച്ച് ഇപി ജയരാജൻ
https://www.youtube.com/watch?v=Ko18SgceYX8