ഇന്ത്യൻ കരസേനയുടെ വെബ്സൈറ്റുകൾക്ക് നേരെ പാകിസ്ഥാനിൽ നിന്ന് ഹാക്കർമാരുടെ ആക്രമണം; പരാജയപ്പെടുത്തിയെന്ന് സൈന്യം

Published : Apr 29, 2025, 04:13 PM ISTUpdated : Apr 29, 2025, 04:57 PM IST
ഇന്ത്യൻ കരസേനയുടെ വെബ്സൈറ്റുകൾക്ക് നേരെ പാകിസ്ഥാനിൽ നിന്ന് ഹാക്കർമാരുടെ ആക്രമണം; പരാജയപ്പെടുത്തിയെന്ന് സൈന്യം

Synopsis

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഹാക്കർമാർ ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ നടത്തിയ ശ്രമം തകർത്തെന്ന് സൈന്യം

ദില്ലി: ഇന്ത്യൻ  കരസേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കം തകർത്തതായി കരസേന. ശ്രീനഗർ ,റാണികേത് എന്നിവിടങ്ങളിലെ ആർമി പബ്ലിക് സ്കൂൾ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകർത്തത്. പാക്കിസ്ഥാനിൽ നിന്നുള്ള ഐ ഒ കെ ഹാക്കർ എന്ന സംഘമാണ് നീക്കം  നടത്തിയത്. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിൽ നിന്നുള്ള ഹാക്കർമാരുടെ ആക്രമണം. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി ഇപ്പോഴും വ്യാപക തെരച്ചിൽ നടക്കുകയാണ്. ഭീകരരുടെ സംഘം അനന്ത്നാഗിലെ മലനിരകളിലുണ്ടെന്ന അനുമാനത്തിലാണ് സുരക്ഷാ സേന. മലയാളിയായ സഞ്ചാരി പകർത്തിയ ഭീകരരുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധമുണ്ടോയെന്ന സംശയത്തെ തുടർന്ന് ആക്രമണം നടന്ന സ്ഥലത്തെ സിപ് ലൈൻ ഓപ്പറേറ്റർ മുസമ്മിലിനെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ യുവാവ് നിരപരാധിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
വമ്പൻ ശമ്പള വർധനവ്, 20 മുതൽ 35 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷ; എപ്പോൾ അക്കൗണ്ടിലെത്തും, എല്ലാ വിവരങ്ങളം അറിയാം