
ദില്ലി: ഇന്ത്യയിലെ പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും ലംഘിക്കുന്ന ഇന്ത്യയുടെ പൗരത്വ ബില്ലിനെ ശക്തമായി അപലപിക്കുന്നു എന്ന് ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നു. ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസിനെയും ഇമ്രാൻ ഖാൻ കടന്നാക്രമിക്കുന്നുണ്ട്. ഫാസിസ്റ്റ് മോദി സർക്കാർ പ്രചരിപ്പിച്ച, രാജ്യാതിർത്തി വികസനത്തിലൂടെയുള്ള ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര മാതൃകയാണിതെന്നും ഇമ്രാൻ ഖാൻ ട്വീറ്റിൽ കൂട്ടിച്ചേർക്കുന്നു.
ഇന്ന് രാവിലെയാണ് പൗരത്വ ബിൽ ലോക്സഭയിൽ പാസ്സായത്. നാളെ ഉച്ചകഴിഞ്ഞ് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം നിഷ്പക്ഷ പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. വൻവിവാദങ്ങൾക്കാണ് പൗരത്വബിൽ വഴിതെളിച്ചിരിക്കുന്നത്. ഇന്ത്യയുടെ പല ഭാഗത്തും ഇതിനെതിരെ പ്രതിഷധങ്ങളും ബന്ദുകളും നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam