'മേക്ക് ഇന്‍ ഇന്ത്യ റേപ് ഇന്‍ ഇന്ത്യ ആയി മാറുന്നു'; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി

Published : Dec 10, 2019, 03:08 PM IST
'മേക്ക് ഇന്‍ ഇന്ത്യ റേപ് ഇന്‍ ഇന്ത്യ ആയി മാറുന്നു'; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അധിര്‍ രഞ്ജന്‍ ചൗധരി

Synopsis

മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും, എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ചൗധരി തുറന്നടിച്ചു.

ദില്ലി:  ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരി. മേക് ഇന്‍ ഇന്ത്യ സാവധാനം റേപ് ഇന്‍ ഇന്ത്യയിലേക്ക് വഴിമാറുകയാണെന്നും, എല്ലാ കാര്യത്തിലും സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും ചൗധരി തുറന്നടിച്ചു.

ഹൈദരബാദ്, ഉന്നാവോ കേസുകളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം, ഓഫീസ് യാത്രകൾ കുറയ്ക്കാൻ വർക്ക് ഫ്രം ഹോം അടക്കം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി
'തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കും, ദേശീയ ഗാനം അവസാനവും'; വന്ദേമാതരം വിവാദങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി ആധവ് അർജുന