സൈനിക രഹസ്യം പാകിസ്ഥാന് ചോർത്തിയ ദേവേന്ദർ സിങിന് ഐഎസ് ബന്ധം, പണവും വാങ്ങി; കുറ്റസമ്മതം നടത്തി വിദ്യാർഥി

Published : May 17, 2025, 09:07 AM ISTUpdated : May 17, 2025, 02:11 PM IST
സൈനിക രഹസ്യം പാകിസ്ഥാന് ചോർത്തിയ ദേവേന്ദർ സിങിന് ഐഎസ് ബന്ധം, പണവും വാങ്ങി; കുറ്റസമ്മതം നടത്തി വിദ്യാർഥി

Synopsis

പാകിസ്ഥാനിലുള്ള ഒരാൾക്ക് ദേവേന്ദർ  തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ചണ്ഡീഗഡ്: പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ഇന്ത്യ പാക് സം​ഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കോളേജ് വിദ്യാർഥിയായ യുവാവിന് പാകിസ്ഥാനിവുള്ള ഐസിസ് നേതാവുമായി അടുത്ത ബന്ധമുണ്ടെന്നും പണം വാങ്ങിയാണ് രഹസ്യങ്ങൾ ചോർത്തി നൽകിയതെന്നും പൊലീസ് കണ്ടെത്തി.  ഗുഹ്‌ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകുന്നത്.

പാകിസ്ഥാനിലുള്ള ഒരാൾക്ക് ദേവേന്ദർ  തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പട്യാലയിലെ ഒരു കോളേജിൽ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പിടിയിലായ ദേവേന്ദർ. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദർ പകർത്തുകയും, അത് പാകിസ്ഥാനിലുളള ഒരാൾക്ക് പങ്കുവെക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. 

സോഷ്യൽ മീഡിയയിൽ തോക്കുകളുടെ ചിത്രങ്ങളും മറ്റും പ്രചരിപ്പിച്ചതിന് ഞായറാഴ്ചയാണ് ദേവേന്ദറിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിനിടെയാണ് യുവാവ് പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ കൈമാറിയതായി പൊലീസ് കണ്ടെത്തുന്നത്.  കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി യുവാവ് പാകിസ്ഥാനിലേക്ക് പോയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദേവേന്ദറിന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും സാമൂഹിക മാധ്യമ അക്കൌണുകളും പരിശോധിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്ന്  കൈതാൾ ഡിഎസ്പി വീർഭൻ വ്യക്തമാക്കി.
 
രണ്ട് ദിവസം മുമ്പും പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തി കൊടുത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാനിപത്തിലെ വ്യവസായ ശാലയില്‍ സുരക്ഷാ ഗാര്‍ഡായ ഉത്തര്‍പ്രദേശ് ഖൈറാന സ്വദേശി നൗമാന്‍ ഇലാഹിയെയാണ് പൊലീസ്പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്തതില്‍ ഇയാള്‍ക്ക് പാകിസ്ഥാനിലെ ചിലരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പല പ്രധാനപ്പെട്ട വിവരങ്ങളും പ്രതി ഇവര്‍ക്ക് കൈമാറിയിരുന്നതായും കര്‍ണാല്‍ പോലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഫ്സിആർഎ നിയമ ഭേദഗതി: അമിത് ഷായ്ക്ക് കത്തയച്ച് കത്തോലിക്കാ മെത്രാൻ സമിതി; ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യം
എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച; കേരളത്തിലെ എംപിമാർ വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ