പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

Published : Aug 28, 2026, 12:31 PM IST
delhi couple

Synopsis

2024 മുതൽ ഇവർ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ പാക് ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നത്.

ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ. സഹീൽ ഭാര്യ സമീറാ എന്നിവരാണ് അറസ്റിലായത്.ഐഎസ്ഐ പിന്തുണയുള്ള പാക് ചാരശൃംഖല തകർത്തതായി സ്പെഷ്യൽ സെൽ വിശദമാക്കി. 2024 മുതൽ ഇവർ പാക് ഏജന്റുമാർക്കായി പ്രവർത്തിച്ചെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ പാക് ഏജന്റുമാരുമായി ബന്ധം പുലർത്തിയിരുന്നത്. ഇവർ 8 ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് അയച്ചു. ദുബായ് വഴിയാണ് സിം കാർഡുകൾ കടത്തിയത്. സിം കാർഡുകൾക്ക് 30,000 പ്രതിഫലം കൈപ്പറ്റി. ഇന്ത്യൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കയറി വിവരശേഖരണം നടത്തിയെന്നും അന്വേഷണ സംഘം വിശദമാക്കി. കാന്റോൺമെന്റ് മേഖലകളുടെ വിവരങ്ങൾ ശേഖരിച്ചു. സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങളും ലക്ഷ്യമിട്ടുവെന്നാണ് സ്പെഷ്യൽ സെൽ വിശദമാക്കുന്നത്.

2024 നും 2025 നും ഇടയിൽ ദമ്പതികൾ ദുബായ് വഴി എട്ട് ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് അയച്ചു നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ നമ്പറുകൾ ഉപയോഗിച്ച് മെസ്സേജിംഗ് ആപ്പുകളിൽ അക്കൗണ്ടുകൾ തുറക്കുകയും ഇന്ത്യൻ ഗ്രൂപ്പുകളിൽ വിവരങ്ങൾ ചോർത്താനായി പ്രവേശിക്കുകയും ചെയ്തിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രവർത്തിച്ച ഈ ദമ്പതികളെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്തുവരികയാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇന്ത്യയ്ക്കുള്ളിൽ അനധികൃതമായി പ്രവർത്തിക്കാൻ സഹായം നൽകിയതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. രഹസ്യാന്വേഷണ ശൃംഖല തകർക്കുന്നതിനും സംഭവത്തിന് പിന്നിലുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: എട്ടുമാസത്തിന് ശേഷം പ്രതി ആ​ഗ്രയിൽനിന്ന് പിടിയിൽ
'ഞാൻ ഒന്നും പഠിച്ചില്ല, ജോലിക്ക് 50 ലക്ഷം നൽകി'; യുവതിയുടെ ചാറ്റ്; പ്രണയം തകർന്നതോടെ ​പുറത്തറിഞ്ഞത് വൻ പരീക്ഷാത്തട്ടിപ്പ്