ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തൽ

Published : May 12, 2025, 06:40 AM ISTUpdated : May 12, 2025, 07:08 AM IST
ഡിജിഎംഒ തല ചർച്ചയ്ക്ക്  തയ്യാറെന്ന് സൂചന നൽകി  പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തൽ

Synopsis

ഇന്ന് പന്ത്രണ്ട് മണിക്ക് നിശ്ചയിച്ച ചർച്ചയിൽ നിന്ന് പിൻമാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്. 

ദില്ലി: ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ
ഇന്ന് പന്ത്രണ്ട് മണിക്ക് നിശ്ചയിച്ച ചർച്ചയിൽ നിന്ന് പിൻമാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്. അതേ സമയം, പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാകിസ്ഥാൻ ചർച്ചയ്ക്കു തയ്യാറായത് എന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നും റിപ്പോർട്ടുണ്ട്. 

ജമ്മു മേഖലയിൽ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നത്തെ ചർച്ചകൾ നിർണായകമാണ്. ഏത് തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തയ്യാറെന്ന് കര വ്യോമ സേനകളും അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായ നാശനഷ്ടം കണക്ക് കൂട്ടാൻ നടപടികൾ തുടങ്ങി. സൈനിക കേന്ദ്രങ്ങളെ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ 20 ഇടങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസി പരിശോധന നടത്തി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി