പാകിസ്ഥാൻ 'തെമ്മാടി രാജ്യം', കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ; പാക് പ്രസ്താവന ഭയത്തിന്റേതെന്ന് കേന്ദ്രം

Published : Apr 29, 2025, 08:28 AM IST
പാകിസ്ഥാൻ 'തെമ്മാടി രാജ്യം', കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ; പാക് പ്രസ്താവന ഭയത്തിന്റേതെന്ന് കേന്ദ്രം

Synopsis

പഹൽ​ഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം.

ദില്ലി: പാകിസ്ഥാൻ 'തെമ്മാടി രാജ്യം' എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു. അതേ സമയം പാകിസ്ഥാന്റെ പ്രസ്താവനകൾ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണം എന്ന് നവാസ് ഷെരീഫ് സർക്കാരിന് നിർദ്ദേശം നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, പഹൽ​ഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസുകൾക്കുമാണ് നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആണിത്. തെക്കൻ കാശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടതും  ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ്  ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കാശ്മീരിലാണ്. ശ്രീനഗർ അടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.  

പഹൽഗാം ഭീകരാക്രമണം; സിപ് ലൈൻ ഓപ്പറേറ്റർ കസ്റ്റഡിയിൽ, പ്രദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിച്ച് എൻഐഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു