വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ച് 47കാരൻ, 4 ദിവസത്തിനു ശേഷം കസ്റ്റഡിയിൽ; സംഭവം യുപിയിൽ

Published : Apr 29, 2025, 07:50 AM ISTUpdated : Apr 29, 2025, 07:59 AM IST
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ 8 വയസുകാരിയെ പീഡിപ്പിച്ച് 47കാരൻ, 4 ദിവസത്തിനു ശേഷം കസ്റ്റഡിയിൽ; സംഭവം യുപിയിൽ

Synopsis

ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീ‍ഡനത്തിനിരയായത്.

ബറേലി: വിവാഹ ചടങ്ങിനിടെ 8 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവം കഴിഞ്ഞ് 4 ദിവസത്തിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 47 വയസുകാരനായ നന്ദകിഷോർ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 

ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീ‍ഡനത്തിനിരയായത്. കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ അടുത്തേക്ക് വിളിച്ച് കൊണ്ടു പോയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചതായി  വിശാരത്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാർ പറഞ്ഞു.

പെൺകുട്ടിയും പ്രതിയെ നേരത്തെ പരസ്പരം അറിയില്ലായിരുന്നുവെന്നും, വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും പൊലീസ് കൂട്ടിച്ചേ‌ർത്തു. കേസ് രജിസ്റ്റർ ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അൻഷിക വർമ്മ പറഞ്ഞു.

ചോരയിൽ കുളിച്ച് യുവതി, വാർഡ് മെമ്പര്‍ വിളിച്ച ആംബുലൻസ് ഡ്രൈവർക്ക് സംശയം; യുവതി മരിച്ചതിൽ ഭർത്താവ് കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ