നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; നാലു ദിവസത്തിനിടെ രണ്ടു വയസുകാരി ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 25 പേർ

Published : May 11, 2025, 06:54 AM IST
നിയന്ത്രണ രേഖയിലെ പാക് ഷെല്ലാക്രമണം; നാലു ദിവസത്തിനിടെ രണ്ടു വയസുകാരി ഉള്‍പ്പെടെ കൊല്ലപ്പെട്ടത് 25 പേർ

Synopsis

കഴിഞ്ഞ നാലു ദിവസത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിലാണ് 25 പേര്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലും പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തി

ദില്ലി: നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 25 പേര്‍. കഴിഞ്ഞ നാലു ദിവസത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിലാണ് 25 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി നടത്തിയ പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ രണ്ടു വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

ഇന്നലെ രാത്രിയിലും കശ്മീരിലെ ഗുരേസിലും ഉറി സെക്ടറിലും പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തി. ഇന്നലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ധാരണയായതോടെ  ഇന്ന് രാവിലെ മുതൽ അതിര്‍ത്തിയിലെവിടെയും ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കനത്ത ജാഗ്രതയിൽ സൈന്യം; പാകിസ്ഥാന്‍റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ, അതിര്‍ത്തി മേഖലകളിൽ സ്ഥിതിഗതികൾ ശാന്തം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു