ഉറി വൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തി; ശ്രമം തകർത്ത് സിഐഎസ്എഫ്; ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തൽ

Published : Nov 26, 2025, 11:08 AM IST
Operation Sindoor

Synopsis

ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തിയെന്നാണ് സിഐഎസ്എഫിന്റെ വെളിപ്പെടുത്തല്‍.

ദില്ലി: ഓപ്പറേഷൻ സിന്ദൂറില്‍ പുതിയ വെളിപ്പെടുത്തൽ. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമിക്കാൻ പാക് ശ്രമം നടത്തിയെന്നാണ് സിഐഎസ്എഫിന്റെ വെളിപ്പെടുത്തല്‍. ഡ്രോൺ ഉപയോഗിച്ച് ഉറിയിലെ ജലവൈദ്യുതി നിലയം ആക്രമണം നടത്തായിരുന്നു ശ്രമമെന്നും കാവൽ ജോലിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ശ്രമം പരാജയപ്പെടുത്തിയതെന്നുമാണ് വെളിപ്പെടുത്തല്‍. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് ആദരിച്ച് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ഇതിന് പിന്നാലെയാണ് ഉറിയിലെ വൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ഡ്രോൺ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയത്. സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. നാലിലധികം ഡ്രോൺ ഉദ്യോഗസ്ഥർ വെടിവെച്ചിട്ടു. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 ഉദ്യോഗസ്ഥരെയാണ് സിഐഎസ്എഫ് ഇന്നലെ ആദരിച്ചത്. ഇവര്‍ക്ക് ഡിജിയുടെ മെഡൽ സമ്മാനിച്ചു. ഇവരുടെ ആദരിക്കൽ പത്രികയിലാണ് പുതിയ വെളിപ്പെടുത്തല്‍.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി